തിരുവല്ല: ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം സ്നേഹമാണെന്ന് ബിഷപ് ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്. ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റ് സംഗീത വിഭാഗമായ ഹാര്‍ട്ട്ബീറ്റ്സിന്റെ സുവര്‍ണ ജൂബിലി ആഘോഷം തിരുവല്ല മഞ്ഞാടി സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ കണ്വന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിഷപ്പുമാരായ ഡോ. തോമസ് ഏബ്രഹാം, തോമസ് സാമുവൽ, ബിഷപ്പ് സണ്ണി ഏബ്രഹാം, പാസ്റ്റര്‍ രാജു പൂവക്കാല, റവ. സജി മാത്യൂ, സണ്ണി ജോര്‍ജ്, സുവിശേഷകന് ജോര്‍ജ് ചാക്കോ, റവ. ഉമ്മന്‍ കെ.ജേക്കബ്, വി.ടി.ജോണ്സൺ, തമ്പി കുര്യന് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ഹാര്‍ട്ട്ബീറ്റ്സിന്റെ നേതൃത്വത്തില്‍ സംഗീത സായാഹ്നം നടന്നു. ആരംഭകാല പ്രവര്‍ത്തകരായ മാത്യു ജോൺ, സിബി ഫിലിപ്പ് പാലാത്ര എന്നിവരെ ആദരിച്ചു.